Saturday, February 6, 2010

ഫോട്ടോഗ്രഫി ....ചില പരീഷണങ്ങള്‍

ഞാന്‍ കഴിഞ്ഞ മാസം ഒരു നിക്കോണ്‍ ഡി-ആസ്എല്‍ ആര്‍ ക്യാമറ വാങ്ങി ... എന്‍റെ കുറെ കാലമായിട്ട്ടുള്ള ഒരു ആഗ്രഹസഫലീകരണം ആയിരുന്നു അത് ..
ഇപ്പോളും ഞാന്‍ ശരിക്കും ഫോട്ടോ എടുത്തു തുടങ്ങിയിട്ടില്ല ..പല പല പരീക്ഷണങ്ങള്‍ ....ഇപ്പോളും നടക്കുന്നു ... ചിലത് ഇവിടെ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നു .................

ഒരു ലൈറ്റ് ഹൌസ് .... അതിന്റെ നീല നിറം ആണ് എന്നെ ഈ ഫോട്ടോ എടുക്കാന്‍ പ്രേരിപിച്ചത്‌ .... സമയം സന്ധ്യ ആയപ്പോള്‍ ഇതിനു പ്രത്യേക ഭംഗി കണ്ടു......
Photo : The Blue Light house Location:- Long Beach ,,, California ..


ഇത് LA തുറമുഖം ആണ് ... ഞങ്ങള്‍ കപ്പലുകളിലെ ഇതിഹാസം ആയിരുന്ന Queen Mary കാണാന്‍ പോയപ്പോള്‍ എടുതതതാണ് ഇത് ... സമയം നേരത്തെ ഇരുട് തുടങ്ങി.. ഞങ്ങള്‍ കഴിക്കുന്ന ഇടം തേടി ചുറ്റി കറങ്ങിയപ്പോള്‍ ... മറുകരയില്‍ കണ്ട കാഴ്ച ഒരു ഫോട്ടോ ആയി ....
Photo: Reflections @ Los Angeles Port - Location : Long Beach, CA


ഇതാണ് ജിമ്മി പൂച്ച ... നമ്മുടെ അമേരിക്കന്‍ അയല്പക്ക കാരുടെ ഓമനയാണ് ഇവന്‍ ... ജാഡയില്‍ നമ്മുടെ മലയാള നടിമാരെ തോല്‍പ്പിച്ച് കളയും ഇവന്‍ ... അവിടുത്തെ പ്രായമായ അമ്മൂമക്ക് മകനെപോലെ ആണ് ഇവന്‍ .. ഒരിക്കല്‍ ജിമ്മി അവന്‍റെ സ്വതസിദ്ദമായ ജാഡ മാറി വെച്ച് എന്‍റെ ക്യാമറക്ക് മുന്പില്‍ ഇരുന്നു തന്നതു ആണ് ഇത് .. പല പോസുകള്‍ .. ഒരു ക്ലാസ്സി ആയി തോന്നിയതിനാല്‍ ഇത് ആണ് എനിക്കിഷപെട്ടത്‌ ....
Photo: Stylish Jimmy !! - Location : Woodland Hills , CA


ഞങ്ങള്‍ Getty Center കാണാന്‍ പോയപ്പോള്‍ എടുത്തത് ആണ് ഇത് ... ഏതോ ഒരു നീണ്ട ഫോട്ടോയെടുക്കല്‍ ചടങ്ങിന്റെ ഇടയില്‍ എനിക്കായി കിട്ടിയ ഒരു പോസ് ആണ് ഇത് .... ഇവള്‍ ആര് എന്നറിയില്ല... ഒരു പറ്റം "Professional photographers"ന്‍റെ ഇടയില്‍ പാറി നടന്ന അവള്‍ എന്‍റെ ഫ്രെമില്‍ ഒന്ന് ഒളിച്ചു കളിച്ചു :) ...
Photo: Hide and Seek !! - Location : Getty Center , CA

ഇതിനു ഞാന്‍ പേരിട്ടത് ... "പോസ്റ്റ്‌ കാര്‍ഡ്‌ " എന്നാണ് ... എന്ത് പറയുന്നു ? ഈ പടം ഞാന്‍ Queen Mary കപ്പലിന്‍റെ മുകളിലത്തെ ഡെക്കില്‍ നിന്ന് എടുത്തതാണ് ... ഒരു തെളിഞ്ഞ സൂര്യന്‍ ആയിരുന്നു എന്‍റെ ലൈറ്റ് ... ആ കാണുന്നതാണ് ലോങ്ങ്‌ ബീച്.
Photo: Post Card from Long Beach !! - Location : Long Beach , CA ....


Los angeles -- വ്യതസ്തമായ ഈ നഗരത്തില്‍ നിന്നുള്ള ഒരു കാഴ്ച ആണ് ഇത് ... ഞങള്‍ "Little Mexico" കാണാന്‍ പോയപ്പോള്‍ അവിടെ കണ്ട ഒരു ചെറിയ കടയിലെ ഈ കാഴ്ച എന്‍റെ ശ്രദ്ധ പിടിച്ചു പറ്റി അതാണ്‌ ഇവിടെ കാണുന്നത് ... എന്‍റെ കൊറേ സുഹൃത്തുക്കള്‍ക്ക് ഇത് ഇഷ്ടപ്പെട്ടു ..
Photo: Colors of Mexican Music - Location : Los Angeles Downtown , CA ....

ഇനിയും കുറെ കാഴ്ചകള്‍ ഉണ്ട് .. ഇനി പലതും വരാനും ഉണ്ട് .... സമയം അനുവദിക്കുമ്പോള്‍ ... വീണ്ടും കാണാം .......

Sunday, November 8, 2009

വെറുതെ ഒരു പോസ്റ്റ് ...

കൊറേ കാലമായി പോസ്റ്റ് ഇടണം പോസ്റ്റ് ഇടണം എന്ന് കരുതി ഇരുന്നതാണ് പക്ഷെ ടൈം കിട്ടിയില്ല .. എന്താ ചെയ്ക ... അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒന്നു കുത്തി കുറിക്കാന്‍ തോന്നിയത് .... സാം അമ്മാവന്‍ നമുക്കു നല്ല പണി തന്നു ഐക്യ നാടുകളില്‍ തളച്ചിട്ടത് കാരണം ഒന്നിനും ഒരു സമയം കിട്ടുനില്ല .. അങ്ങനെയുള്ള അമര്‍ഷത്തില്‍ നിന്നു ഉരുതിരിച്ചത് ആണ് ഈ പോസ്റ്റ്....

ഉത്പാദന മാറ്റം (Production move ) കാരണം ഒരു നല്ല ആഴ്ചാവസാനം ഉറക്കം ഇല്ലാതെ തള്ളി നീക്കേണ്ടി വന്നു ... ഫോണ്‍ വിളികളും .. കമ്പ്യൂട്ടര് മായുള്ള മല്പിടുതവും കാരണം .....

ഇതു കണ്ടു പിടിച്ചവനെ തല്ലി കൊല്ലാന്‍ ഉള്ള ദേഷ്യം ഒരു വശത്തും അന്നം തരുന്ന കയ്ക്ക് കടിക്കാനുള്ള വിഷമം മറു വശത്തും... ഇനി ജോലി കളഞ്ഞു നാട്ടില്‍ ചെന്നാല്‍ " പറഞു വിട്ടു അല്ലെ .. ഈ ഒബാമയുടെ ഒരു കാര്യം " എന്ന് പറഞു സങ്കടപ്പെടുന്ന ( സന്തോഷിക്കുന്ന ) നാട്ടുകാരെ കാണാന്‍ ഉള്ള വിഷമവും കൂടി ആകുമ്പോള്‍ എല്ലാം പൂര്‍ത്തി ആയി..

പിന്നെ കര്‍ത്താവിനെയും വീടുകാരെയും മനസ്സില്‍ ധ്യാനിച്ച് അങ്ങ് ജീവിച്ചു പോകുന്നു...

അതാ പുതിയ ഒരു പണി .... പുറത്തിറങ്ങിയത് (checkout) ശെരിയായില്ല അത്രേ അങ്ങനെ വീണ്ടും ജോലി തിരക്കിലേക്ക് ....

മനസിലുള്ള കുറെ കാര്യങ്ങള്‍ ഉടനെ തന്നെ ബ്ലോഗില്‍ ഇടണം എന്നുണ്ട്.. സമയം കിട്ടിയാല്‍ ഇനി വീണ്ടും വരാം ...

വണക്കം ....

Saturday, September 13, 2008

പറിച്ചു നടീല്‍ ....




ഇപ്പോള്‍ ഞാന്‍ കാലിഫോര്‍ണിയായില്‍ ആണ്‌‍ .......


രണ്ടു മാസങ്ങള്‍ക്ക് മുമ്പ്‌ .....പാലായില്‍ അടിച്ച് തകര്‍ത്തു നടന്നിരുന്ന ഞാന്‍ ഏതോ ഒരു കളി കിട്ടി ഇപ്പോള്‍ ഇവിടെ
........കര്‍ത്താവിന്റെ ഓരോ തീരുമാനങ്ങള്‍ .......ഇനി കുറച്ചു കാലം ഇവിടെ കഴിയാം ...........

ഇപ്പോള്‍ അമേരിക്ക കറങ്ങി നടന്നു കാണുന്നതാണ് എന്റെ ഒരു ഹോബി ....
പോയ സ്ഥലങ്ങള്‍ കുറച്ചുണ്ട് ... കുറച്ച് പടങ്ങള്‍ ഇതാ.....

പ്രശസ്തമായ Bellagio... Dancing fountain...

സ്റ്റുഡിയോ കാഴ്ചകള്‍ - ഹോളിവുഡ്
........................




Friday, November 16, 2007

ബുദ്ധി....( കടപ്പാട് : ദാസനോടും വിജയനോടും )

ദാസന്‍: എന്താ വിജയാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞത്.....

വിജയന്‍: എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ...

Thursday, November 15, 2007

സൌഹൃദം.......

സൌഹൃദം..ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനുംപകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്നഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവുംജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍ഇനിയുമൊട്ടേറെ ഇലകള്‍തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്...പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ...മനസ്സിന്റെ മണിച്ചെപ്പില്‍‌ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍‌ത്തങ്ങള്‍....

തള്ളേ ജയില്

വഴിയേപോയ ബൈക്കു തട്ടി ഒരു കുരുവിക്കുഞ്ഞ് ബോധം കെട്ടു താഴെ വീണു. ഉടന് ബൈക്കുകാരന് വണ്ടി നിര്ത്തി ഇനിയും ജീവന് പോയിട്ടില്ലാത്ത കുരുവിയെ കൂടെയെടുത്ത് വീട്ടില് ഒരു കൂട്ടിന്നുള്ളില് കിടത്തി, അല്പ്പം വെള്ളവും ബ്രഡ്ഡും അരികിലും വെച്ചു. കുറെ സമയത്തിനു ശേഷം ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി അലറിക്കരഞ്ഞു, " തള്ളേ ജയില് ! അപ്പോ ലവന് ചത്താ ???!!!

Wednesday, November 14, 2007

ഉദ്‌ഘാടനം

എന്റെ അനുഭവങ്ങള്‍ ഒക്കെ ഞാന്‍ ഉടനെ ഇവിടെ ഇടുന്നുണ്ട്...... ആദ്യം ഞാന്‍ ഒന്ന്നു settle ആയിക്കോട്ടെ .....

അത് വരെ...... കാത്തിരിക്കൂ

പാലാ....

കോട്ടയം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ. മീനച്ചില്‍ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ്‌ ഈ പ്രദേശങ്ങള്‍. മീനച്ചില്‍ നദി ഈ പട്ടണത്തിന്റെ മധ്യത്തില്‍ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. കരൂര്‍, ഭരണങ്ങാനം, മീനച്ചില്‍, മുത്തോലി എന്നീ പഞ്ചായത്തുകള്‍ പാലാ നഗരവുമായി അതിര്‍ത്തി പങ്കുവെക്കുന്നു.
ളാലം എന്ന പേരിലാണു ഈ പ്രദേശം പഴയ ഭൂരേഖകളില്‍ വിവക്ഷിക്കപ്പെടുന്നത്। പാലാ നഗരസഭയില്‍ 23 വാര്‍ഡുകളുണ്ട്. അരുണാപുരം, ഊരാശാല, കടപ്പാട്ടൂര്‍, വെള്ളാപ്പാട്, കാണിയക്കാട്, മുരിക്കുമ്പുഴ, ചെത്തിമറ്റം, മുണ്ടുപാലം, കാനാട്ടുപാറ, കിഴതടിയൂര്‍, മൂന്നാനി എന്നിവയാണ് പ്രധാന കേന്ദ്രങ്ങള്‍. സ്ത്രീപുരുഷ അനുപാതം 1013:1000 ആണ്. 96 ശതമാനം ജനങ്ങളും സാക്ഷരരാണ്.

സ്ഥലനാമോത്പത്തി

മീനച്ചിലാറിനെ ഒരുകാലത്ത് പാലാഴി എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത്‌ ലോപിച്ചാണ്‌ പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാല്‍ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാര്‍ത്ഥമാണ്‌ പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.

ചരിത്രം

പണ്ട് പാലാ മീനച്ചില്‍ കര്‍ത്താക്കന്മാര്‍ എന്ന പ്രാദേശിക നാടുവാഴികളുടെ ഭരണത്തിന്റെ കീഴിലായിരുന്നു. പാലയൂര്‍, നിലക്കല്‍ മുതലായ സ്ഥലങ്ങളില്‍ നിന്ന് ഒമ്പതാം നൂറ്റാണ്ട് മുതല്‍ ക്രിസ്ത്യന്‍ കുടിയേറ്റം ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. നാടുവാഴികളുടെ പിന്തുണ, നാണ്യവിളകളുടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയും, ഉല്‍പ്പന്നങ്ങളുടെ ക്രയവിക്രയം നടക്കുന്ന അതിരമ്പുഴ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളിലേക്ക് മീനച്ചിലാറില്‍ കൂടിയുണ്ടായിരുന്ന ഗതാഗതസൗകര്യം എന്നിവ കുടിയേറ്റത്തിന് അനുകൂലഘടകങ്ങളായതായി കണക്കാക്കപ്പെടുന്നു. ക്രി.വ. 1002-ല്‍ പാലാ വലിയപള്ളി സ്ഥാപിതമായി.ക്രി.വ. 1683-ല്‍ ളാലം പഴയപള്ളി സ്ഥാപിതമായി.
പതിനേഴാം നൂറ്റാണ്ടില്‍ പാലാ അങ്ങാടി സ്ഥാപിതമായതോടെ തമിഴ്‌നാട്, മധ്യപൂര്‍വ്വദേശങ്ങള്‍ എന്നിവയുമായി വ്യാപാരബന്ധം സ്ഥാപിക്കപ്പെട്ടു. ചെട്ടിയാര്‍, വെള്ളാളര്‍ മുതലായ തമിഴ് സമുദായങ്ങള്‍ അങ്ങാടിയുമായി ബന്ധപ്പെട്ട് പാലായില്‍ സ്ഥിരതാമസമാക്കി. പാലാത്ത് ചെട്ടിയാര്‍ ആണ് പാലാ അങ്ങാടി സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. 1749-ല്‍ മാര്‍ത്താണ്ഡ വര്‍മ തെക്കുംകൂര്‍ പിടിച്ചടക്കിയപ്പോള്‍ അതിന്റെ സാമന്തരാജ്യമായ മീനച്ചിലിനെയും തിരുവിതാംകൂറിനോടു ചേര്‍ത്തു. തിരുവിതാംകൂര്‍ മഹാരാജാവ്‌ തന്റെ 11-12-1947ലെ ഉത്തരവു പ്രകാരം വില്ലേജ് യൂണിയന്‍ ആയിരുന്ന പാലായെ നഗരസഭ ആയി ഉയര്‍ത്തി.പാലായില്‍നിന്നുള്ള കുരുമുളക്, നാളികേരം എന്നിവക്ക് അധികമേന്മ ഒരുകാലത്ത് കല്പിക്കപ്പെടിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ റബര്‍ കൃഷി വ്യാപകമായി. അതോടൊപ്പം ഇടുക്കി, മലബാര്‍ മേഖലകളിലേക്ക് ജനങ്ങള്‍ വ്യാപകമായി കുടിയേറുകയും ചെയ്തു.

ഭൂപ്രകൃതി

കുന്നുകളും ചെരിവുകളും സമതലങ്ങളും ഇടകലര്‍ന്നതാണ് പാലായുടെ ഭൂപ്രകൃതി. താഴ്ന്ന പ്രദേശങ്ങള്‍ മീനച്ചിലാറ്റിലെ വെള്ളപ്പൊക്കക്കാലത്ത് മുങ്ങിപ്പൊകാറുണ്ട്. ഫലഭൂയിഷ്ടമായ പശിമരാശി കലര്‍ന്ന മണ്ണും ചെങ്കല്‍മണ്ണും എക്കല്‍ മണ്ണും ചുണ്ണാമ്പ് മണ്ണും ഇവിടെ കാണപ്പെടുന്നു.മീനച്ചിലാറും ളാലം തോടും മീനച്ചില്‍ തോടും മൂന്നാനി തോടും ഇടപ്പാടി തോടും വെള്ളാപ്പാട് തോടും പുലിയന്നൂര്‍ തോടുമാണു പ്രധാന ജലസ്രോതസ്സുകള്‍. പ്രതിവര്‍ഷം ശരാശരി 2840 മി മി മഴ ഇവിടെ ലഭിക്കാറുണ്ട്.

സമ്പദ്ഘടന

മീനച്ചില്‍ താലൂക്കിലെ പ്രധാന കാര്‍ഷിക വിഭവങ്ങളായ റബര്‍, കുരുമുളക്, കാപ്പി എന്നിവയുടെ പ്രധാന വിപണി പാലായാണ്. നഗരവാസികള്‍ പലരും വാണിജ്യ-സേവനമേഖലകളില്‍ ജോലി ചെയ്യുന്നതോടൊപ്പം ചെറുകിട കൃഷിപ്രവൃത്തികളിലും ഏര്‍പ്പെട്ടു ജീവിക്കുന്നു. ആതുരസേവനം, വിവരസാങ്കേതികവിദ്യ മുതലായ മേഖലകളില്‍ വിദേശത്തും അന്യനഗരങ്ങളിലും ജോലി ചെയ്യുന്നവരുമുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം പ്രധാനമായും റബര്‍ വിലയെ ആശ്രയിച്ചാണിരിക്കുന്നത്. റബര്‍ അധിഷ്ടിതമായ ചെറുകിടവ്യവസായങ്ങള്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലായുണ്ട്.

രാഷ്ട്രീയം

ഭാരതത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നു. എങ്കിലും പൊതുവെ ഐക്യ ജനാധിപത്യ മുന്നണിയുടെയും കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന്റെയും ശക്തികേന്ദ്രമാണ് ഈ പട്ടണം. 1965 മുതല്‍ കെ. എം. മാണി പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു.ഈ നഗരം മൂവാറ്റുപുഴലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍

പാലാ വലിയപാലം നഗരത്തിന്റെ ഇരുകരകളെയും ബന്ധിക്കുന്നു.ഏറ്റുമാനൂര്‍ - ഈരാറ്റുപേട്ട, പുനലൂര്‍ - മൂവാറ്റുപുഴ എന്നീ സംസ്ഥാന പാതകള്‍ പാലാ വഴി കടന്നു പോകുന്നു. ഇവ കേരള സംസ്ഥാന ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചു വരുന്നു.സമീപനഗര‍ങ്ങളായ കോട്ടയം, തൊടുപുഴ, വൈക്കം, ചങ്ങനാശേരി, എറണാകുളം, കട്ടപ്പന എന്നിവിടങ്ങളിലേക്കും തിരുവനന്തപുരം, ആലപ്പുഴ, കുമളി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോയമ്പത്തൂര്‍, ബെംഗളൂരു മുതലായ ദൂരസ്ഥലങ്ങളിലേക്കും ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.
എരുമേലി, ശബരിമല, ഭരണങ്ങാനം, രാമപുരം എന്നീ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും പ്രമുഖ വിനോദകേന്ദ്രമായ വാഗമണ്ണിലേക്കും പാലാ വഴിയാണ് പല സഞ്ചാരികളും കടന്നുപോകുന്നത്.
കയറ്റിറക്കങ്ങളുള്ള ഭൂപ്രകൃതി സുഗമമായ റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്നു. നിര്‍ദ്ദിഷ്ഠ അങ്കമാലി - അഴുത തീവണ്ടിപ്പാതയും മീനച്ചിലാറിന്റെ തെ‍ക്കേക്കരയിലൂടെ വിഭാവനം ചെയ്യുന്ന ചേര്‍പ്പുങ്കല്‍-ഭരണങ്ങാനം പാതയും പണി നടക്കുന്ന കടപ്പാട്ടൂര്‍ പാലവും പുതിയ ഗതാഗതസാധ്യതകള്‍ ഒരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
തൊട്ടടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലും തീവണ്ടി നിലയം കോട്ടയത്തുംസ്ഥിതി ചെയ്യുന്നു.
മറ്റു ചെറുകിട നഗരങ്ങളില്‍ ഉള്ളതിനു തുല്യമായ വാര്‍ത്താവിനിമയ സൗകര്യങ്ങളും വിനോദോപാധികളും വിദ്യാഭ്യാസ സൗകര്യങ്ങളും ഈ പട്ടണത്തിലുമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

1896-ല്‍ പാലാ സെന്റ് തോമസ് ഹൈസ്കൂള്‍ സ്ഥാപിതമായി. അരുണാപുരത്തുള്ള സെന്റ് തോമസ് കൊളേജും,അല്‍ഫോന്‍സാ കോളേജും കാനാട്ടുപാറയിലുള്ള സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജുമാണ് പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കായിക മികവിന് പേരെടുത്തവയാണ്. ജിമ്മി ജോര്‍ജ്, ഷൈനി ഏബ്രഹാം, വിത്സണ്‍ ചെറിയാന്‍ മുതലായ കായികതാരങ്ങള്‍ ‍ പാലായിലെ കലാലയങ്ങളില്‍ പരിശീലിച്ചവരാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ‍കെ.ജി. ബാലകൃഷ്ണന്റെ ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസം സെന്റ് തോമസ് കോളജിലായിരുന്നു.

ആരാധനാലയങ്ങള്‍

ളാലം മഹാദേവ ക്ഷേത്രം, കടപ്പാട്ടൂര്‍ ശിവക്ഷേത്രം, മുരിക്കുമ്പുഴ ദേവീക്ഷേത്രം, സെന്റ് തോമസ് കത്തീദ്രല്‍, ളാലം നിത്യസഹായ മാതാവിന്റെ പള്ളി, ളാലം സെന്റ് ജോര്‍ജ് പുത്തന്‍ പള്ളി, അമലോത്ഭവ മാതാവിന്റെ കുരിശുപള്ളി, കിഴതടിയൂര്‍ സെന്റ് ജൂഡ് പള്ളി, അരുണാപുരം സെന്റ് തോമസ് പള്ളി മുതലായവയാണു പ്രധാന ആരാധനാലയങ്ങള്‍.
പാലാ സുറിയാനി കത്തോലിക്കരുടെ ഒരു രൂപതയുടെ ആസ്ഥാനമാണ്.

അച്ചായന്‍

മദ്ധ്യതിരുവിതാംകൂര്‍ മേഖലയിലെ സുറിയാനി ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്ന വിളിപ്പേരാണ് അച്ചായന്‍. തിരുവിതാംകൂര്‍ രാജാക്കന്‍‌മാരാണ്‌ "അച്ചന്‍ " "അച്ചായന്‍" തുടങ്ങിയ സ്‌ഥാനപ്പേരുകള്‍ നല്കിയത്‌.ഉദാഹരണത്തിന്‌ പാപ്പച്ചന്‍,ഔസേപ്പച്ചന്‌, അപ്പച്ചായന്‌ മുതലായ പേരുകള്‍ക്കൊപ്പമുള്ള അച്ചായന്‍ പ്രസ്തുത പേരുകാര്‍ സുറിയാനിക്രിസ്ത്യാനികളാണെന്നു സൂചിപ്പിക്കുന്നു.
അനൌദ്യോഗിക സംഭാഷണങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു കാണുന്ന ഈ വിളിപ്പേര് മധ്യതിരുവതാംകൂറില്‍ നിന്നുള്ള എഴുത്തുകാരുടെ സാഹിത്യ കൃതികളിലും ധാരാളമായി കാണുന്നുണ്ട്. പ്രത്യേകിച്ചും സക്കറിയ എബ്രഹാം മാത്യു എന്നിവരുടെ കഥകളില്‍.
പ്രധാനമായും കോട്ടയം ജില്ലയും ജില്ലയിലെ മീനച്ചില്‍ താലൂക്ക്,പാലാ,കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പെട്ടവരേയും ആണ് ഈ വിളികൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം തൃശൂര്‍ ജില്ലയിലെ സുറിയാനി ക്രിസ്ത്യാനികല്‍ക്ക് സാധാരണയായി ഈ വിളിപ്പേരു നല്‍കാറില്ല. സാംസ്കാരികമായുള്ള വ്യത്യാസമാകാം ഇതിനു കാരണം. കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നല്ലൊ തൃശൂര്‍ ജില്ലയുടെ മിക്ക പ്രദേശങ്ങളും. എന്നാല്‍ മധ്യതിരുവതാംകൂറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും മലബാര്‍ മേഖലയിലേക്കു കുടിയേറിവരെ സൂചിപ്പിക്കാനും ഈ വിളിപ്പേരുപയോഗിക്കാറുണ്ട്.

Tuesday, November 13, 2007

Friday, November 9, 2007

Raajakkan marude Blog....